1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. KP Anil Kumar leaves Congress

പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല; കെ.പി.അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു

KP Anil Kumar
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.പി.അനില്‍കുമാര്‍ പാര്‍ട്ടി വിട്ടു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി തനിക്കുണ്ടായിരുന്ന 43 വര്‍ഷത്തെ ബന്ധം അവസാനിപ്പിക്കുകയാണെന്ന് അനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലാത്തതിനാലാണ് ഈ തീരുമാനമെന്ന് അനില്‍കുമാര്‍ പറഞ്ഞു. എഐസിസി അധ്യക്ഷ സോണിയ ഗാന്ധി, കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എന്നിവര്‍ക്ക് താന്‍ രാജിക്കത്ത് നല്‍കിയതായും അനില്‍കുമാര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ദിനംപ്രതി തകരുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ ഒരു സമരം ചെയ്യാനുള്ള കെല്‍പ്പ് പോലും കോണ്‍ഗ്രസിന് ഇപ്പോള്‍ ഇല്ലെന്നും അനില്‍കുമാര്‍ ആരോപിച്ചു. 
 
അടുത്ത ലേഖനം
പതിമൂന്നുകാരിയുടെ മരണത്തില്‍ അധ്യാപകനെതിരെ പോക്‌സോ കേസെടുത്തു