നാലാംക്ലാസുമുതല്‍ പീഡനം; 17കാരിയുടെ പരാതിയില്‍ 43കാരനെ പൊലീസ് അറസ്റ്റുചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 19 ജനുവരി 2022 (12:50 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളായി പീഡിപ്പിച്ച 43കാരനെ പൊലീസ് അറസ്റ്റുചെയ്തു. പുതുപ്പാടി കാക്കവയല്‍ പ്രതീഷ് ആണ് അറസ്റ്റിലായത്. പതിനേഴുകാരിയുടെ പരാതിയിലാണ് അറസ്റ്റ്. പെണ്‍കുട്ടി നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ പ്രതി പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. പ്രതിയെ പോക്‌സോ ആക്റ്റ് പ്രകാരം അറസ്റ്റുചെയ്തു. കോഴിക്കോട് പോക്‌സോ കോടതിയിലാണ് ഇയാളെ ഹാജരാക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :