പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവതി പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 18 ജനുവരി 2022 (12:11 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവതി പിടിയില്‍. തിരുവനന്തപുരം സ്വദേശി സന്ധ്യ(27) ആണ് പിടിയിലായത്. മാവേലിക്കരയില്‍ നിന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട് തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇവര്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപദ്രവിച്ചതിന് മുന്‍പും യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ടു പോക്‌സോ കേസുകളാണ് ഇവര്‍ക്കെതിരെ ഉള്ളത്. യുവതി വിവാഹിതയാണ്. ഒരു കുട്ടിയുടെ മാതാവുമാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :