ആശ്വാസം: രാജ്യത്ത് കൊവിഡ് രോഗികള്‍ കുറയുന്നു; കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 20,000ലധികം രോഗികളുടെ കുറവ്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 18 ജനുവരി 2022 (09:52 IST)
ആശ്വാസമായി രാജ്യത്തെ ഇന്നത്തെ കൊവിഡ് കണക്ക്. 2,38,018 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 20,071 രോഗികളുടെ കുറവാണ് ഉള്ളത്. അതേസമയം 1,57,421 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം ബാധിച്ച് 310 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 17,36,628 ആണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.43 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. രാജ്യത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 8,891 ആയി ഉയര്‍ന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :