പീഡനക്കേസ്: ശ്രീകാന്ത് വെട്ടിയാര്‍ ഒളിവില്‍

രേണുക വേണു| Last Modified ബുധന്‍, 19 ജനുവരി 2022 (08:12 IST)

വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രമുഖ വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ക്കായി പൊലീസ് തെരച്ചില്‍. ശ്രീകാന്ത് വെട്ടിയാര്‍ ഒളിവില്‍ പോയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വിവാഹവാഗ്ദാനം നല്‍കി കൊച്ചിയിലെ രണ്ട് ഹോട്ടലുകളിലും ആലുവയിലെ ഫ്‌ളാറ്റിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവതി നേരിട്ട് പരാതി നല്‍കുകയായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :