കോഴിക്കോട് പൊലീസ് വൈദ്യപരിശോധനയ്ക്കായി എത്തിച്ചയാള്‍ ആശുപത്രി അടിച്ചുതകര്‍ത്തു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 20 ജൂലൈ 2023 (13:04 IST)
കോഴിക്കോട് പൊലീസ് വൈദ്യപരിശോധനയ്ക്കായി എത്തിച്ചയാള്‍ ആശുപത്രി അടിച്ചുതകര്‍ത്തു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്.

കഴിഞ്ഞ ദിവസം രാത്രി കൊയിലാണ്ടി പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി വന്നതായിരുന്നു ഇയാള്‍. ജീന്‍സ് പാന്റും ടീഷര്‍ട്ടുമായിരുന്നു വേഷം. തുടര്‍ന്ന് ഇയാള്‍ പോലീസ് സ്റ്റേഷനിലെ ഗ്രില്‍സില്‍ തലയടിച്ചു പൊട്ടിച്ചു. മുറിവ് ചികിത്സിക്കുന്നതിനും പരിശോധനക്കുമായാണ് പോലീസുകാര്‍ ഇയാളെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :