കൊയിലാണ്ടിയില്‍ പ്രതികളുമായി വന്ന പൊലീസ് ബസും കാറും കൂട്ടിയിടിച്ച് പത്തുപേര്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 17 ജൂലൈ 2023 (09:35 IST)
കൊയിലാണ്ടിയില്‍ പ്രതികളുമായി വന്ന പൊലീസ് ബസും കാറും കൂട്ടിയിടിച്ച് പത്തുപേര്‍ക്ക് പരിക്ക്. കഴിഞ്ഞ ദിവസം വൈകുന്നേരം കൊയിലാണ്ടി ദേശീയപാതയില്‍ കൃഷ്ണ തിയേറ്ററിന് സമീപത്താണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ താലൂക്ക് ആശുപത്രി, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിന്റെ ഡ്രൈവറെ കട്ടര്‍ ഉപയോഗിച്ചാണ് വാഹനത്തില്‍ നിന്നും പുറത്തെടുത്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :