കോഴിക്കോട് ഫ്‌ളാറ്റില്‍ നിന്ന് വീണ് വനിതാ ഡോക്ടര്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 10 മാര്‍ച്ച് 2023 (09:25 IST)
കോഴിക്കോട് ഫ്‌ളാറ്റില്‍ നിന്ന് വീണ് വനിതാ ഡോക്ടര്‍ മരിച്ചു. മാഹി സ്വദേശിനിയായ ഷദ റഹ്മാന്‍ ആണ് മരിച്ചത്. 24വയസായിരുന്നു. വെള്ളയിലാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഫ്‌ളാറ്റില്‍ കംപെയിന്‍ സ്റ്റഡിക്കെത്തിയ യുവതിയാണ് മരണപ്പെട്ടത്.

ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ 12മത്തെ നിലയില്‍ നിന്ന് യുവതി താഴേക്ക് വീഴുകയായിരുന്നു. ഫ്‌ളാറ്റില്‍ കഴിഞ്ഞ രാത്രി ബര്‍ത്തിഡെ പാര്‍ട്ടി നടന്നിരുന്നതായി സെക്യൂരിറ്റി പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :