അതിരപ്പള്ളിയില്‍ പുലിയുടെ ആക്രമണത്തില്‍ പശു ചത്തു; ജഢം മരത്തിന് മുകളില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 6 മാര്‍ച്ച് 2023 (20:26 IST)
അതിരപ്പള്ളിയില്‍ പുലിയുടെ ആക്രമണത്തില്‍ പശു ചത്തു. തൃശൂര്‍ അതിരപള്ളി വെറ്റിലപാറ ഒന്നാം ബ്ലോക്കില്‍ കശുമാവില്‍ തോട്ടത്തിലാണ് പുലി പശുവിനെ ആക്രമിച്ചത്. ഇന്നലെ മുതല്‍ പശുവിനെ കാണാനില്ലായിരുന്നു. കശുമാവിന്റെ മുകളിലാണ് പശുവിന്റെ ജഢം കണ്ടെത്തിയത്. ഭക്ഷിക്കുന്നതിനായി മരത്തിനുമുകളില്‍ കൊണ്ടുപോയതായിരിക്കുമെന്നാണ് കരുതുന്നത്. പുലിയെ കണ്ട് നാട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് പുലി മരത്തില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :