പെണ്‍കുട്ടിയെ വീഡിയോ കോള്‍ ചെയ്യണം; തൊടുപുഴയില്‍ പെണ്ണുചോദിക്കാന്‍ ചെന്ന യുവാവ് പെണ്‍കുട്ടിയുടെ പിതാവിനെ തല്ലി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 6 മാര്‍ച്ച് 2023 (16:55 IST)
തൊടുപുഴയില്‍ പെണ്ണുചോദിക്കാന്‍ ചെന്ന യുവാവ് പെണ്‍കുട്ടിയുടെ പിതാവിനെ തല്ലി. സംഭവത്തില്‍ മണക്കാട് സ്വദേശിയായ 26കാരനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു. യുവാവ് വിവാഹാഭ്യര്‍ത്ഥനയുമായി ചെല്ലുമ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ ഇല്ലായിരുന്നു. പിന്നാലെ ഇയാള്‍ വീഡിയോ കോളില്‍ വിളിച്ചു തരണമെന്ന് നിര്‍ബന്ധം പിടിച്ചു. വീട്ടുകാര്‍ വിസമ്മതിച്ചതോടെ പെണ്‍കുട്ടിയുടെ അനുജത്തിയെ വിവാഹം കഴിച്ച് നല്‍കണമെന്ന് യുവാവ് ആവശ്യപ്പെട്ടു.

പിന്നാലെയുണ്ടായ വഴക്കില്‍ പെണ്‍കുട്ടിയുടെ പിതാവിനെ യുവാവ് ആക്രമിച്ചെന്നാണ് ആരോപണം. ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ യുവാവിന് മര്‍ദനമേറ്റെന്ന പരാതിയും ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :