സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 3 മാര്‍ച്ച് 2023 (09:30 IST)
കോഴിക്കോട് പ്രസവശസ്ത്രക്രിയയില്‍ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ടിനെതിരെ പരാതിക്കാരി ഹര്‍ഷിന. കത്രിക ഞാന്‍ വിഴുങ്ങിയതാണോയെന്നും ആരോഗ്യവകുപ്പിലും മന്ത്രിയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് പരാതിക്കാരി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തെ അട്ടിമറിച്ചുവെന്ന് യുവതി ആരോപിച്ചു. വയറ്റില്‍ കത്രിക മറന്നുവെച്ചത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചല്ലെന്ന റിപ്പോര്‍ട്ട് വിദഗ്ധസമിതി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.
വയറ്റില്‍ വേദനയുമായി അഞ്ചുവര്‍ഷമാണ് ഹര്‍ഷിന കഴിഞ്ഞത്. മെഡിക്കല്‍ കോളേജില്‍ നിന്ന് അല്ലെങ്കില്‍ എവിടെനിന്നാണ് കത്രിക തന്റെ വയറ്റില്‍ കുടുങ്ങിയതെന്ന് പറയണമെന്നും കത്രിക താന്‍ വിഴുങ്ങിയത് ആണോ എന്നും പരാതിക്കാരി ചോദിക്കുന്നു.