ഇടുക്കിയില്‍ വിനോദസഞ്ചാരി മുങ്ങി മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 4 മാര്‍ച്ച് 2023 (19:31 IST)
ഇടുക്കിയില്‍ വിനോദസഞ്ചാരി മുങ്ങി മരിച്ചു. ഇടുക്കി മുതിരപ്പുഴയാറിലാണ് വിനോദസഞ്ചാരി മുങ്ങി മരിച്ചത്. തമിഴ്‌നാട് സ്വദേശി അബ്ദുല്ല (25) ആണ് മരിച്ചത്. 11 അംഗ സംഘത്തോടൊപ്പം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു അബ്ദുള്ള. ഇയാള്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറാണ്. പുഴയില്‍ മുങ്ങിപ്പോയ ഇയാളെ കൂടെയുള്ളവര്‍ രക്ഷപ്പെടുത്തി അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :