അനുബന്ധ വാര്‍ത്തകള്‍
- വയനാട്ടില്‍ ബന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആബുലന്‍സിന് പിന്നാലെ സ്‌കൂട്ടര്‍ ഓടിച്ചു പോയ യുവാവ് അപകടത്തില്‍ മരിച്ചു
- തൃശൂരില്‍ വിദ്യാര്‍ത്ഥികളുമായി പോയ സ്കൂള്‍ ബസ്സിന് നേരെ കല്ലേറ്
- വൈദ്യുതി ബില്ലടച്ചില്ല: വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ ഫ്യൂസ് ഊരി കെഎസ്ഇബി
- ഇടുക്കിയില്‍ ഏഴുവയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച അമ്മയെ ഇന്ന് അറസ്റ്റുചെയ്യും
- ഇടുക്കിയില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട് വീടിന്റെ ടെറസില്‍ സ്വര്‍ണം ഉരുക്കല്‍; രഹസ്യ വിവരത്തെത്തുടര്‍ന്ന് പിടിച്ചെടുത്തത് ഏഴരക്കിലോളം സ്വര്‍ണം
കോഴിക്കോട് വീടിന്റെ ടെറസില്‍ സ്വര്‍ണം ഉരുക്കല്‍. രഹസ്യ വിവരത്തെത്തുടര്‍ന്ന് പിടിച്ചെടുത്തത് ഏഴരക്കിലോളം സ്വര്‍ണവും പണവും. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ ഏകദേശം നാലു കോടിയോളം രൂപ വില വരുന്ന സ്വര്‍ണം പിടികൂടിയത്. കൂടാതെ വീട്ടില്‍ നിന്ന് 13 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. കള്ളക്കടത്ത് സ്വര്‍ണ്ണം ഉരുക്കുന്ന കേന്ദ്രങ്ങളിലാണ് പരിശോധന നടന്നതെന്ന് റൈഡ് നടത്തിയ ഡിആര്‍ഐ സംഘം വ്യക്തമാക്കി.
സ്വര്‍ണ്ണം ഒരുക്കി വേര്‍തിരിക്കുന്ന കേന്ദ്രത്തിന്റെ ഉടമ ജയാഫര്‍ കൊടുവള്ളിയും മഹിമ ജ്വല്ലറി ഉടമയും ഉള്‍പ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.