തൃശ്ശൂരില്‍ കുഞ്ഞുങ്ങളുമായി കിണറ്റില്‍ ചാടിയ യുവാവ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 15 ഡിസം‌ബര്‍ 2022 (12:34 IST)
തൃശ്ശൂരില്‍ കുഞ്ഞുങ്ങളുമായി കിണറ്റില്‍ ചാടിയ യുവാവ് മരിച്ചു. തൃശ്ശൂര്‍ മൂന്നുപീടിക ബീച്ച് സ്വദേശി 35 കാരനായ ശിഹാബ് ആണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ചരയോടെയാണ് സംഭവം നടന്നത്. രണ്ടര വയസ്സ്, നാലര വയസ്സും പ്രായമുള്ള കുട്ടികളെ എടുത്തതാണ് കിണറ്റില്‍ ചാടിയത്. കുട്ടികളെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്.

ശബ്ദം കേട്ടത്തിയ ബന്ധുക്കളും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് ശിഹാബിനെ കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണംസ്ഥിതികരിച്ചിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :