തലയോലപ്പറമ്പില്‍ ഫോട്ടോയെടുക്കാന്‍ എത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്റ്റുഡിയോ ഉടമ അറസ്റ്റിലായി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 15 ഡിസം‌ബര്‍ 2022 (16:12 IST)
തലയോലപ്പറമ്പില്‍ ഫോട്ടോയെടുക്കാന്‍ എത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്റ്റുഡിയോ ഉടമ അറസ്റ്റിലായി. 59 കാരനായ ജോര്‍ജ് ആണ് അറസ്റ്റില്‍ ആയത്. ഇയാള്‍ തലയോലപ്പറമ്പ് ടൗണില്‍ സ്റ്റുഡിയോ നടത്തുകയാണ്. ചൊവ്വാഴ്ചയായിരുന്നു സംഭവം. തിരിച്ചറിയല്‍ കാര്‍ഡിനായി ഫോട്ടോ എടുക്കാന്‍ എത്തിയ യുവതിയെ പ്രതി കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഉടന്‍തന്നെ യുവതി നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി ഓടി. പിന്നാലെ സമീപത്തെ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :