1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannur local news

പ്രണയപ്പക: കണ്ണൂരില്‍ 22കാരിയെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തി, പ്രതി പിടിയില്‍

Kannur
കണ്ണൂരില്‍ 22കാരിയെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തി. കണ്ണൂര്‍ പാനൂരിലാണ് സംഭവം. വള്ളിയായി സ്വദേശിനി വിഷ്ണുപ്രിയ ആണ് കൊല്ലപ്പെട്ടത്. പ്രണയം നിരസിച്ചതിന്റെ പകയാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പ്രതി ശ്യാംജിത്തിനെ പൊലീസ് പിടികൂടി. വിഷ്ണുപ്രിയയുടെ സുഹൃത്തുക്കള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. 
 
യുവതിയുടെ കഴുത്ത് അറുത്ത നിലയിലായിരുന്നു. മാതാവ് വീട്ടിലെത്തിയപ്പോഴാണ് യുവതി കൊല്ലപ്പെട്ടത് അറിയുന്നത്. 
അടുത്ത ലേഖനം
വയനാട്ടില്‍ തൊഴിലുറപ്പ് ജോലിക്കിടെ കടന്നലിന്റെ കുത്തേറ്റ് വയോധികന്‍ മരിച്ചു