കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 22 ഒക്‌ടോബര്‍ 2022 (12:52 IST)
കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. കോഴിക്കോട് മാവൂര്‍ സ്‌റ്റേഷനിലെ ഡ്രൈവര്‍ അബ്ദുള്‍ അസീസിനാണ് സസ്‌പെന്‍ഷന്‍. ഓക്ടോബര്‍ 13നാണ് നടപടിക്കാസ്പദമായ സംഭവം നടന്നത്. കുഴിമണ്ണ ജിഎച്ച്എസ്എസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുഹമ്മദ് അന്‍ഷിദിനാണ് മര്‍ദ്ദനമേറ്റത്.

കിഴിശേരിയില്‍ രണ്ടുപൊലീസുകാര്‍ മഫ്തിയില്‍ എത്തിയായിരുന്നു മര്‍ദ്ദനം. അസ്വസ്ഥതകളെ തുടര്‍ന്ന് അന്‍ഷിദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :