ആർബിഐ അംഗീകാരം ഇല്ലാത്ത വ്യാജ ലോൺ ആപ്പുകളിൽ വഞ്ചിതരാകാതിരിക്കുക, ലോൺ എടുക്കണ്ട, ഇൻസ്റ്റാൾ ചെയ്താലും എട്ടിൻ്റെ പണി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 27 ജൂണ്‍ 2022 (20:21 IST)
ആർബിഐയുടെ അംഗീകാരമില്ലാത്ത വ്യാജലോൺ ആപ്പുകളിൽ വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി പോലീസ്. ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് മറ്റ് ആപ്പുകളിലേക്ക് ആക്സസ് ലഭിക്കാൻ കാരണമാകുമെന്നതിനാൽ ലോൺ എടുത്തില്ലെങ്കിലും പണികിട്ടുമെന്നാണ് പോലീസിൻ്റെ മുന്നറിയിപ്പ്.

1, ആർ ബി ഐ യുടെ അംഗീകാരം ഇല്ലാത്ത വ്യാജ ലോൺ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ നിങ്ങളുടെ ഫോണിലെ കോൺടാക്ട് ലിസ്റ്റ് ഉൾപ്പെടെയുളള വിവരങ്ങളിലേയ്ക്ക് പ്രവേശിക്കാനുളള അനുവാദം ഇത്തരം ആപ്പുകൾ നേടും.

2, ഇത്തരം ലോൺ ആപ്പുകൾ നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ, നിങ്ങൾ ലോൺ എടുത്തില്ലയെങ്കിൽ കൂടി നിങ്ങൾ ലോൺ എടുത്തതായി കണക്കാക്കി നിങ്ങളിൽനിന്ന് പണം ഈടാക്കാനുള്ള ശ്രെമം നടത്തും.

3, ഇങ്ങനെ എടുക്കുന്ന വായ്പ്പയുടെ കാലാവധി കഴിയുന്ന ദിവസം മുഴുവൻ തുകയും തിരികെ അടയ്ക്കാൻ ആവശ്യപ്പെടുന്ന ഇവർ തിരിച്ചടവ് മുടങ്ങിയാലുടൻ ഉപഭോക്താവിൻറെ കോൺടാക്ട് ലിസ്റ്റിലുളള മറ്റ് നമ്പരുകളിലേയ്ക്ക് നിങ്ങളെ പറ്റി നിങ്ങൾ ക്രൈമിൽ കേസ് ലെ ലെ പ്രതി ആണെന്നും ലോൺ എടുത്തിട്ട് മുങ്ങി തിരിച്ചടക്കാത്തത്തിൽ കേസ് ഉണ്ടെന്നും മറ്റും മെസ്സേജുകൾ അയക്കും.

4, ഉപഭോക്താവിൻറെ കോൺടാക്ട് ലിസ്റ്റിലുളള മറ്റ് നമ്പരുകളിലേയ്ക്ക് നിങ്ങളുടെ ഫോണിലെ നിന്നും കൈക്കലാക്കിയ ഫോട്ടോ ഉപയോഗിച്ച് കൃത്രിമമായി നിർമ്മിച്ച നിങ്ങളുടെ മോശം ഫോട്ടോകൾ അയച്ചു കൊടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യും.

5, ഉപഭോക്താവിൻറെ കോൺടാക്ട് ലിസ്റ്റിലുളള മറ്റ് നമ്പരുകളിലേയ്ക്ക് ലോൺ എടുത്തയാൾ ജാമ്യം തന്നിരിക്കുന്നത് നിങ്ങളെയാണെന്നും തുക തിരികെ അടച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ഹണിട്രാപ്പിൽ പെടുത്തുകയും ചെയ്യുന്നു.

6, ഭീഷണിക്കൊടുവിൽ മറ്റൊരു ആപ്പിൽ നിന്ന് വായ്പയെടുത്ത് ആദ്യത്തെ തുക അടയ്ക്കാൻ ഉപഭോക്താവ് നിർബന്ധിതരാക്കും. ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു.

7, ബന്ധുക്കളും സുഹൃത്തുക്കളും സമ്മർദ്ദം ചെലുത്തുന്നതോടെ വായ്പ എടുത്തയാൾ ആത്മഹത്യയിലേയ്ക്ക് നയിക്കപ്പെടുന്ന സംഭവങ്ങളും ഉണ്ടാകുന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :