വയനാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 23 ജൂണ്‍ 2022 (16:28 IST)
വയനാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കാരാപ്പുഴ റോഡിലാണ് അപകടം ഉണ്ടായത്. കല്‍പ്പറ്റ കോ ഓപ്പറേറ്റീവ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

താഴ്ന്ന പ്രദേശത്ത് ബ്രേക്ക് പിടിക്കുമ്പോഴാണ് കാര്‍ മറിഞ്ഞത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :