നടുവണ്ണൂരില്‍ ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 15 ജൂണ്‍ 2022 (16:58 IST)
നടുവണ്ണൂരില്‍ ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. 2019 ഏപ്രില്‍ പത്തിനായിരുന്നു നടുവണ്ണൂര്‍ സ്വദേശി ഫിറോസ് അന്‍സാരി മരണപ്പെട്ടത്. റോഡരികില്‍ ബൈക്ക് നിര്‍ത്തി ഫോണില്‍ സംസാരിക്കുകയായിരുന്ന ഇദ്ദേഹത്തെ അമിതവേഗത്തിലെത്തിയ ടിപ്പര്‍ ഇടിക്കുകയായിരുന്നു.

ബഹ്‌റൈനില്‍ ജോലിയുണ്ടായിരുന്ന ഇദ്ദേഹം ലീവിന് നാട്ടിലെത്തിയപ്പോഴായിരുന്നു അപകടം. കോഴിക്കോട് മോട്ടോര്‍ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ജഡ്ജി കെ ഇ സാലിഹ് ആണ് വിധി പ്രഖ്യാപിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :