കോഴിക്കോട് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീസിനു നേരെ ബോംബേറ്

രേണുക വേണു| Last Modified ചൊവ്വ, 14 ജൂണ്‍ 2022 (08:27 IST)

വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആക്രമണ ശ്രമത്തില്‍ പ്രതിഷേധം കനക്കുന്നു. കോഴിക്കോട് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീസിനു നേരെ ബോംബേറ് ഉണ്ടായി. ഓഫീസിലെ ജനലുകളും വാതിലുകളും പൂര്‍ണമായും തകര്‍ന്നു. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ആക്രമണം. വടകര വള്ള്യാട് പ്രിയദര്‍ശിനി ബസ് സ്റ്റോപ്പും കോണ്‍ഗ്രസ് കൊടിമരവും നശിപ്പിച്ചു. ആക്രണത്തിനു പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :