ഇടുക്കിയില്‍ നിന്ന് കാണാതായ മൂന്നര വയസുകാരിയെ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 15 ജൂണ്‍ 2022 (11:17 IST)
ഇടുക്കിയില്‍ നിന്ന് കാണാതായ മൂന്നര വയസുകാരിയെ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശികളുടെ മകള്‍ ജെസീക്കയെയാണ് കാണാതായിരുന്നത്. ഇന്നലെ വൈകുന്നേരം മൂന്ന് മണിമുതലാണ് കാണാതായത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. കാണാതായ സ്ഥലത്തുനിന്ന് ഏകദേശം ഒന്നര കിലോമീറ്റര്‍ അകലെയുള്ള ഏലത്തോട്ടത്തില്‍ നിന്നാണ് കുഞ്ഞിനെ കാണാതായത്.

പെണ്‍കുട്ടി തനിയെ നടന്ന് ഇവിടെ എത്തിയതാകാമെന്നാണ് നിഗമനം. കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം കൊല്ലം അഞ്ചലില്‍ രണ്ടര വയസുകാരനെ സമാനമായ രീതിയില്‍ കാണാതായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :