ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി; ദമ്പതികള്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 8 ജൂണ്‍ 2022 (08:31 IST)
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കിയ സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റിലായി. ചേര്‍ത്തല കണിച്ചുകുളങ്ങരയില്‍ വാടകയ്ക്ക് താമസിക്കുന്ന സുനീഷ്(31), സേതുലക്ഷ്മി(28) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ മാരാരിക്കുളം പൊലീസാണ് അറസ്റ്റുചെയ്തത്.

തൊടുപുഴ സ്വദേശിയായ പ്രവാസി യുവാവിനെ പ്രണയം നടിച്ച് വീട്ടിലെത്തിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിച്ച് പണം തട്ടുകയുമായിരുന്നു. പ്രതികളെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :