അനുബന്ധ വാര്‍ത്തകള്‍
- പത്തനംതിട്ടയില്‍ പോലീസ് ഉദ്യോഗസ്ഥനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
- ആലുവ മേല്‍പ്പാലത്തില്‍ നിന്ന് മക്കളെ പെരിയാറിലേക്ക് എറിഞ്ഞശേഷം പിതാവും ചാടി; രണ്ടുമരണം
- സ്കൂളില്‍ നല്കിയ ഉച്ചഭക്ഷണത്തില്‍ നിന്ന് വിഷബാധയേറ്റു; കായംകുളം ടൗണ്‍ സ്കൂളിലെ 20തോളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
- നെടുമങ്ങാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 16കാരനും ബന്ധുവും പിടിയില്‍
- കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട രോഗി മരണപ്പെട്ട സംഭവം: സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തു
പതിനാറുകാരിയെ പീഡിപ്പിച്ച യുവാവിന് 13 വര്‍ഷം കഠിനതടവ്
പതിനാറുകാരിയെ പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നല്‍കിയും ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു കോടതി 13 വര്‍ഷം കഠിന തടവിനും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും വിധിച്ചു. എലപ്പുള്ളി പെരുവെമ്പ് താണിശേരി പണംതൊടിയില്‍ കെ.വിജയ്ക്കെതിരെയാണ് (26) പാലക്കാട്ടെ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി (പോക്‌സോ) ജഡ്ജി ടി.സഞ്ജു ശിക്ഷ വിധിച്ചത്.
2019 മാര്‍ച്ചിലാണ് സംഭവം. പ്രതി പെണ്‍കുട്ടിയെ പല സ്ഥലത്തായി എത്തിച്ചാണ് പീഡിപ്പിച്ചത്. കേസില്‍ ഐ.പി.സി, പോക്‌സോ നിയമങ്ങളിലെ വിവിധ വകുപ്പുകളിലായാണ് വിധി. പിഴത്തുക അതിജീവിതയ്ക്കു നല്‍കണമെന്നാണ് കോടതി വിധി. അതില്ലാത്ത പക്ഷം രണ്ടര വര്‍ഷം അധിക തടവും പ്രതി അനുഭവിക്കണം. കസബ എസ്.ഐ ആയിരുന്ന കെ.കെ.സുകുമാരനാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇതിനിടെ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി 2021 ജൂണില്‍ സമാനമായ മറ്റൊരു കേസിലും പോലീസ് പിടിയിലായി. ആലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാള്‍ റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട്.
അടുത്ത ലേഖനം