1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode local News

കോഴിക്കോട് മൂന്ന് കിലോ കഞ്ചാവുമായി യുവതി അറസ്റ്റില്‍

Kozhikode
കോഴിക്കോട് മൂന്ന് കിലോ കഞ്ചാവുമായി യുവതി അറസ്റ്റില്‍. കോഴിക്കോട് വെള്ളയില്‍ സ്വദേശിനി കമറുന്നീസയാണ് അറസ്റ്റിലായത്. കുന്ദമംഗലം എക്‌സൈസും കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ റെയിഡിലാണ് യുവതി പിടിയിലായത്. ഇവര്‍ ഇതിനു മുന്‍പ് എട്ടുവര്‍ഷം തടവുശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതായിരുന്നു. കോയമ്പത്തൂര്‍, മധുര എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് എത്തിക്കുന്നത്. 
അടുത്ത ലേഖനം
പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ രണ്ടാനച്ഛൻ അറസ്റ്റിൽ