1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode local News

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ പ്രതിക്ക് മൂന്നുവര്‍ഷം തടവ്

Kozhikode
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ പ്രതിക്ക് മൂന്നുവര്‍ഷം തടവും 25,000രൂപ പിഴയും. കോഴിക്കോട് നടക്കാവ് സ്വദേശി ജംഷീറിനാണ്(36) കോടതി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ് അനുഭവിക്കേണ്ടി വരും. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി ടിപി അനില്‍ ആണ് ശിക്ഷ വിധിച്ചത്. 
 
കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനു സമീപത്തുകൂടി പോകുകയായിരുന്ന സ്‌കൂള്‍ കുട്ടികള്‍ക്കു നേരെയാണ് ഇയാള്‍ നഗ്നത പ്രദര്‍ശിപ്പിച്ചത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു