1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 13,451 new COVID19 cases

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 13,451 പേര്‍ക്ക്; മരണം 585

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 13,451 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 14,021 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. രോഗം മൂലം 585 പേരുടെ മരണം പുതിയതായി റിപ്പോര്‍ട്ടുചെയ്‌തെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,42,15,653 ആയി. 
 
നിലവില്‍ 1,62,661 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 4,55,653 പേരാണ് രോഗം മൂലം മരണപ്പെട്ടത്. നിലവില്‍ 1,03,53,25,577 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
 
അടുത്ത ലേഖനം
ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത 12 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം രൂപപ്പെടും; കേരള തീരത്ത് ന്യൂനമര്‍ദ പാത്തി