മോഷണശ്രമത്തിനിടെ അന്യസംസ്ഥാന തൊഴിലാളിയെ റോഡില്‍ വലിച്ചിഴച്ചു

ശ്രീനു എസ്| Last Modified ശനി, 3 ജൂലൈ 2021 (13:53 IST)
മോഷണശ്രമത്തിനിടെ അന്യസംസ്ഥാന തൊഴിലാളിയെ റോഡില്‍ വലിച്ചിഴച്ചു.കോഴിക്കോട് വട്ടോളിക്ക് സമീപം ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം നടന്നത്. അലി അക്ബര്‍ എന്ന അന്യസംസ്ഥാന തൊഴിലാളിയെ ആണ് ബൈക്കിലെത്തിയ രണ്ടുപേര്‍ റോഡില്‍ വലിച്ചിഴച്ചത്. മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാന്‍ ബൈക്കിലെത്തിയവര്‍ മോഷണ ശ്രമത്തിനിടെ അലിയെ റോഡില്‍ വലിച്ചിഴയ്ക്കുകയായിരുന്നു.

പ്രതികളായ സാനു കൃഷ്ണന്‍,ഷംനാസ് അബ്ദുറഹ്മാന്‍ എന്നിവരെ കൊടുവള്ളി പോലിസ് ഇന്നലെ അറസ്റ്റ് ചെയ്തു. സംഭവം നടന്ന സ്ഥലത്തിനു സമീപത്തെ സിസിടിവി ദൃശ്യങ്ങളിലുടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :