അനുബന്ധ വാര്‍ത്തകള്‍
- മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു
- Palakkad News: താപ തരംഗ മുന്നറിയിപ്പ്; ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ നിര്‍ദേശം
- വയനാട്ടില്‍ കടുവ ഇറങ്ങി; രണ്ടുപശുക്കളെ കൊന്നു
- മനോരോഗിയായ അമ്മയെ മര്‍ദ്ദിച്ച് അവശയാക്കി ശേഷം പതിനൊന്ന് കാരിയെ ബലാത്സംഗംചെയ്ത പ്രതിക്ക് 30 വര്‍ഷം കഠിന തടവ്
- തൃശ്ശൂര്‍ ജില്ലയില്‍ 27വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു
കോട്ടയത്ത് കിണറ്റില്‍ വീണ പന്ത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മരിച്ചു
കോട്ടയത്ത് കിണറ്റില്‍ വീണ പന്ത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മരിച്ചു. കുടക്കച്ചിറ വല്ലയില്‍ ഓന്തനാല്‍ ബിജു പോളിന്റ മകന്‍ ലിജു ബിജു ആണ് മരിച്ചത്. 10 വയസായിരുന്നു. അപകടം നടന്നയുടനെ കുട്ടിയെ ഉടന്‍ തന്നെ നാട്ടുകാര്‍ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. കുടക്കച്ചിറ സെന്റ് ജോസഫ് എല്‍.പി.സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ലിജു ബിജു
സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികള്‍ക്കും ഒപ്പം വീട്ടില്‍ കളിക്കുകയായിരുന്നു ബാലന്‍. കിണറ്റില്‍ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയര്‍ത്തിയെടുക്കാന്‍ ശ്രമിക്കവെ കാല്‍വഴുതി കിണറ്റില്‍ വീഴുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം ഇന്ന് പാലാ ജനറല്‍ ആശുപത്രിയില്‍ നടക്കും.