1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Wayanad Tiger News

വയനാട്ടില്‍ കടുവ ഇറങ്ങി; രണ്ടുപശുക്കളെ കൊന്നു

Local News
വയനാട്ടില്‍ കടുവ ഇറങ്ങി രണ്ടുപശുക്കളെ കൊന്നു. വയനാട് ജില്ലയില്‍ പുല്‍പ്പള്ളി സീതാമൗണ്ടിലാണ് കടുവ ഇറങ്ങിയത്. പശുക്കളെ മേയാന്‍ വിട്ടപ്പോഴാണ് കടുവ ആക്രമിച്ചത്. ഒന്നരമാസം പ്രായമുള്ള പശുക്കിടാവുകളെയാണ് കടുവ കൊന്നത്. 
 
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് കടുവ ഇറങ്ങിയത്. സമീപമുളള കര്‍ണാടക കാടുകളില്‍ നിന്നാകാം കടുവ എത്തിയതെന്ന് എന്നാണ് കരുതുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഈ വര്‍ഷം അഞ്ചു കടുവകള്‍ വയനാട്ടില്‍ വനംവകുപ്പിന്റെ പിടിയിലായിട്ടുണ്ട്.
അടുത്ത ലേഖനം
ഗ്രഹനാഥൻ്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ