തൃശ്ശൂര്‍ ജില്ലയില്‍ 27വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 24 ഏപ്രില്‍ 2024 (15:41 IST)
തൃശ്ശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇന്ന് വൈകുന്നേരം 6 മണി മുതല്‍ 27ആം തീയതി രാവിലെ ആറുമണിവരെയാണ് നിരോധ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായി വി ആര്‍ കൃഷ്ണതേജയാണ് ഉത്തരവിട്ടത്. 26ാം തീയതിയാണ് സംസ്ഥാനത്ത് ലോകസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നത്. അതിന്റെ പിറ്റേന്ന് രാവിലെ ആറുമണി വരെയാണ് നിരോധന തൃശ്ശൂരില്‍ ഉള്ളത്. അതേസമയം ഇന്ന് വൈകുന്നേരം ആറുമണിയോടെ കൂടി പരസ്യപ്രചരണം അവസാനിക്കുകയാണ്. നിരോധനാജ്ഞ പ്രഖ്യാപിച്ച ദിവസങ്ങളില്‍ നിയമവിരുദ്ധമായി സംഘംചേരാനോ പൊതുയോഗം കൂടാനോ റാലികള്‍ സംഘടിപ്പിക്കാനോ പാടില്ല.

ജില്ലയിലെ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ അല്ലാതെ രാഷ്ട്രീയ പ്രവര്‍ത്തകരുടെയും പ്രചാരകരുടെയും സാന്നിധ്യവും ഉണ്ടാവാന്‍ പാടില്ല. കൂടാതെ ഉച്ചഭാഷിണികളും ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്. കൂടാതെ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള അഭിപ്രായ സര്‍വ്വേകളോ തെരഞ്ഞെടുപ്പ് സര്‍വേകളോ സംപ്രേഷണം ചെയ്യാനും പാടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :