ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും വിധിച്ചു

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 2 മെയ് 2024 (09:38 IST)
തിരുവനന്തപുരം: നാലു വയസുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും വിധിച്ചു. നെയ്യാറ്റിന്‍കര അതിവേഗ കോടതി (പോക്‌സോ ) ജഡ്ജ് കെ വിദ്യാധരനാണ് വിധി പറഞ്ഞത്.

നെയ്യാറ്റിന്‍കര കോട്ടുകാല്‍ അടിമലത്തുറ മേലെപുറമ്പോക്ക് പുരയിടത്തില്‍ ക്രിസ്തു ദാസിനെയാണ് കോടതി ശിക്ഷിച്ചത്.

കേസിനാസ്പദമായ സംഭവം നടന്നത് 2022 ലാണ്. വഴിയിലൂടെ നടന്നു പോയ പെണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചു വരുത്തി പ്രതി ലൈംഗികമായി പീഡനം നടത്തുകയായിരുന്നു.


വിഴിഞ്ഞം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ വെള്ളറട കെ എസ് സന്തോഷ് കുമാര്‍ ഹാജരായി.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :