സ്വകാര്യ ബസ്സിൽ വച്ച് പീഡന ശ്രമം : പോലീസുകാരന് സസ്‌പെൻഷൻ

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 28 നവം‌ബര്‍ 2023 (10:12 IST)
കോട്ടയം: സ്വകാര്യ ബസ് യാത്രയ്ക്കിടെ യുവതി കുട്ടിക്ക് പാലുകൊടുക്കുന്ന സമയത്ത് പീഡിപ്പിക്കാൻ ശ്രമിച്ച സിവിൽ പോലീസ് ഓഫീസറെ അധികാരികൾ സസ്‌പെൻഡ് ചെയ്തു. ഇടുക്കി പെരുവന്താനം സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ പെരുവന്താനം തത്തൻപാറയിൽ അജാസ് മോൻ എന്ന 35 കാരനെയാണ് പോലീസ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് പൊങ്കുന്നത്തു വച്ചാണ് സംഭവം നടന്നത്. കോട്ടയത്ത് നിന്ന് മുണ്ടക്കയത്തേക്കുള്ള സ്വകാര്യ ബേസിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുടെ പരാതിയെ തുടർന്നാണ് അറസ്റ് ഉണ്ടായത്. യാത്രയ്ക്കിടെ യുവതിയെ പോലീസുകാരൻ കടന്നു പിടിച്ചു എന്നാണു പരാതി.

ഇയാളുടെ ഉപദ്രവം ഉണ്ടായതോടെ യുവതി പൊന്കുന്നത്തിറങ്ങി മറ്റൊരു ബസ്സിൽ യാത്ര തുടർന്നെങ്കിലും പ്രതിയും യുവതിയുടെ പിറകെകൂടി. കാഞ്ഞിരപ്പള്ളിയിൽ യുവതി ഇറങ്ങിയപ്പോൾ ഇയാളും അവിടെയിറങ്ങി. എന്നാൽ ഇതിനകം യുവതി വിവരം ഭർത്താവിനെയും ബന്ധുക്കളെയും അറിയിച്ചിരുന്നു. കാഞ്ഞിരപ്പള്ളിയിൽ വച്ച് യുവതിയുടെ ഭർത്താവ്, ബന്ധുക്കൾ, നാട്ടുകാർ എന്നിവർ ചേർന്ന് അജാസ് മോനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :