ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവം: നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍ വൈസറെ സസ്പെന്‍ഡ് ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 4 ജനുവരി 2023 (13:11 IST)
ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്സ് രശ്മി രാജ് (33) മരിച്ച സംഭവത്തില്‍ ഹെല്‍ത്ത് സൂപ്പര്‍ വൈസറെ നഗരസഭ സസ്പെന്‍ഡ് ചെയ്തു. ഹോട്ടലിന്റെ ലൈസന്‍സ് ഭക്ഷ്യസുരക്ഷാവകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു. ഭക്ഷ്യവിഷബാധ ഉണ്ടായ ഹോട്ടലിന് വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കിയതിനാണ് നഗരസഭയുടെ നടപടി.

ഹോട്ടലിലെ ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്നുണ്ടായ വിഷബാധയേറ്റ് ജനുവരി രണ്ടിനാണ് യുവതി മരിച്ചത്. കഴിഞ്ഞ മാസം 29ന് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് രശ്മിക്ക് രോഗബാധയുണ്ടാവുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :