1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Nurse Strike Kerala News

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സിംഗ് ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്; നാളെ തൃശൂരില്‍ സൂചനാ പണിമുടക്ക്

Nurse Strike Kerala News
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സിംഗ് ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്. നാളെ തൃശൂരില്‍ സൂചനാ പണിമുടക്ക് നടക്കും. പ്രതിദിന വേതനം 1500 രൂപയാക്കി വര്‍ധിപ്പിക്കണം എന്നാണ് ആവശ്യം. ഒ.പി ബഹിഷ്‌കരിക്കും അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കും.
 
2017ലാണ് അവസാനമായി നഴ്സുമാരുടെ ശമ്പള വര്‍ധനവ് നടത്തിയത്. മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ ശമ്ബള വര്‍ധനവ് നടപ്പാക്കണമെന്നാണ് നിയമം. നിലവില്‍ അഞ്ച് വര്‍ഷമായിട്ടും ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് നഴ്സുമാര്‍ പണിമുടക്കിലേക്ക് നീങ്ങുന്നത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവം: നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍ വൈസറെ സസ്പെന്‍ഡ് ചെയ്തു