1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kottayam local News

കാഞ്ഞിരപ്പള്ളിയില്‍ തിളച്ച പാല്‍ ദേഹത്ത് വീണ് ഒന്നര വയസ്സുകാരി മരിച്ചു

Kottayam
കാഞ്ഞിരപ്പള്ളിയില്‍ തിളച്ച പാല്‍ ദേഹത്ത് വീണ് ഒന്നര വയസ്സുകാരി മരിച്ചു. പ്രിന്‍സ് തോമസ് -ഡിയ മാതു ദമ്പതികളുടെ മകള്‍ സീറ മരിയ പ്രിന്‍സ് ആണ് മരിച്ചത്. 15 ദിവസം മുമ്പാണ് കുട്ടിയുടെ ദേഹത്ത് തിളച്ച പാല്‍ വീണത്. കളിക്കുന്നതിനിടെ തിളച്ച പാല്‍ ദേഹത്ത് വീഴുകയായിരുന്നു. ചികിത്സയിലിരിക്കവെയാണ് മരണം സംഭവിച്ചത്.
അടുത്ത ലേഖനം
ഭാരത് ജോഡോ യാത്ര ഇന്ന് കര്‍ണാടകയില്‍ പ്രവേശിക്കും