ആലുവയില്‍ ആറു വയസ്സുള്ള കുട്ടിയുമായി പിതാവ് പുഴയില്‍ ചാടി; പിതാവിന്റെ മൃതദേഹം കിട്ടി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (19:29 IST)
ആലുവയില്‍ ആറു വയസ്സുള്ള കുട്ടിയുമായി പിതാവ് പുഴയില്‍ ചാടി. ആലുവ ചെങ്ങമനാട് സ്വദേശി ലൈജുവാണ് മകള്‍ ആര്യനന്ദയുമായി പുഴയില്‍ ചാടിയത്. ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തില്‍ നിന്നുമാണ് കുട്ടിയും പിതാവും കുഴിയിലേക്ക് ചാടിയത്. പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തുകയാണ്. 36 കാരനായ ലൈജുവിന്റെ മൃതദേഹം അഗ്‌നിശമനസേന കണ്ടെത്തിയിട്ടുണ്ട്. അതേസമയം മകള്‍ക്കായുള്ള തിരച്ചില്‍ നടത്തുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :