1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kottayam Local News

കനത്ത മഴ: നാളെ ഏഴുജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kottayam
കനത്ത മഴയെ തുടര്‍ന്ന് നാളെ ഏഴുജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തുപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം സംസ്ഥാനത്ത് മൂന്നുദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. 
 
തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഇന്നും നാളെയും റെഡ് അലര്‍ട്ടാണ്. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യുകള്‍ക്കും മാറ്റം ഉണ്ടാകില്ലെന്ന് കോട്ടയം ജില്ലാകളക്ടര്‍ അറിയിച്ചു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഞാൻ മരിച്ചാലും എൻ്റെ അനുജൻ രക്ഷപ്പെടണം,കുഞ്ഞനുജനായി അഭ്യർഥന: എസ്എംഎ രോഗബാധിതയായ അഫ്ര വിടപറഞ്ഞു