പത്തനംതിട്ടയില്‍ നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരും മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 1 ഓഗസ്റ്റ് 2022 (11:28 IST)
പത്തനംതിട്ടയില്‍ നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരും മരിച്ചു. കുമളി സ്വദേശികളായ ചാണ്ടി മാത്യു, മക്കളായ ബ്ലെസി ചാണ്ടി, ഫെബ വി ചാണ്ടി എന്നിവരാണ് മരിച്ചത്. ചാണ്ടി മാത്യു പാസ്റ്റര്‍ ആണ്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം ഉണ്ടായത്.

തിരുവല്ല ഭാഗത്തേക്ക് പോകുകയായിരുന്നു. ബസിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറയുകയായിരുന്നു. ഇരുപത് മിനിറ്റോളം കാര്‍ വെള്ളത്തില്‍ മുങ്ങി കിടക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :