1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kottayam local News

കാഞ്ഞിരപ്പള്ളിയില്‍ നവജാത ശിശു കുളിമുറിയില്‍ മരിച്ച നിലയില്‍

Kottayam
കാഞ്ഞിരപ്പള്ളിയില്‍ നവജാത ശിശു കുളിമുറിയില്‍ മരിച്ച നിലയില്‍. കാഞ്ഞിരപ്പള്ളി ഇടക്കുന്നം മുക്കാലില്‍ സുരേഷ്- നിഷ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കുളിമുറിയിലെ കന്നാസിലാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയും അമ്മയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. 
 
അതേസമയം കുട്ടിയുടെ കരച്ചില്‍കേട്ട് അയല്‍വാസി വീട്ടില്‍ എത്തിയെങ്കിലും കൊറോണയാണെന്ന് പറഞ്ഞ് അവരെ നിഷ പറഞ്ഞുവിടുകയായിരുന്നുവെന്ന് വിവരം ലഭിച്ചു. നിഷയുടെ മാനസിക നില പരിശേധിക്കുകയും ചെയ്യും.
 
അടുത്ത ലേഖനം
കനത്ത മൂടല്‍ മഞ്ഞിലൂടെ താഴ്ന്നു പറക്കുന്ന ഹെലികോപ്റ്റര്‍; പൊടുന്നനെ കത്തിയമര്‍ന്ന് നിലംപതിച്ചു