1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Helicopter Accident News

ഹെലികോപ്റ്റര്‍ അപകടം: നാട്ടിലെത്തി ജോലിയില്‍ പ്രവേശിച്ച് നാലാംനാള്‍ മലയാളി സൈനികനെ കാത്തിരുന്നത് ദുരന്തം

Helicopter Accident
നാട്ടിലെത്തി ജോലിയില്‍ പ്രവേശിച്ച് നാലാംനാള്‍ മലയാളി സൈനികന്‍ അസി. വാറന്റ് ഓഫീസ് എ പ്രദീപിനെ കാത്തിരുന്നത് ദുരന്തം. തൃശൂര്‍ അറയ്ക്കല്‍ രാധാകൃഷ്ണന്റെ മകനാണ് പ്രദീപ്. ദിവസങ്ങള്‍ക്ക് മുന്‍പ് പിതാവിന്റെ ചികിത്സയ്ക്കും മകന്റെ പിറന്നാളിനുമായി നാട്ടിലെത്തിയതായിരുന്നു പ്രദീപ്. തിരിച്ച് ജോലിയില്‍ പ്രവേശിച്ചതിന്റെ നാലാംനാള്‍ ആയിരുന്നു അപകടം. ഇദ്ദേഹത്തിന് ഭാര്യയും രണ്ടുകുട്ടികളും ഉണ്ട്. 
 
അടുത്ത ലേഖനം
ഹെലികോപ്റ്ററിന് രണ്ട് എന്‍ജിനുകള്‍, ഒരെണ്ണം തകരാറിലായാലും രണ്ടാമത്തെ എന്‍ജിന്‍ ഉപയോഗിച്ച് ലാന്‍ഡ് ചെയ്യാം; അപകട കാരണം എന്ത്?