1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thrissur local News

തൃശൂരില്‍ കാള സ്‌കൂട്ടറില്‍ ഇടിച്ച് അപകടം: എഎസ്‌ഐ മരിച്ചു

Thrissur
തൃശൂരില്‍ കാള സ്‌കൂട്ടറില്‍ ഇടിച്ച് അപകടത്തില്‍ എഎസ്‌ഐ മരിച്ചു. മണ്ണൂത്തി സ്റ്റേഷനിലെ എഎസ് ഐ കെഎ ജോണ്‍സണ്‍ ആണ് മരിച്ചത്. 48 വയസായിരുന്നു. ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴിയാണ് അപകടം ഉണ്ടായത്. റോഡില്‍ വീണുകിടന്ന ജോണ്‍സണെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. 
അടുത്ത ലേഖനം
ജലനിരപ്പ് കുറഞ്ഞു: ഇടുക്കി അണക്കെട്ടില്‍ തുറന്ന ഷട്ടര്‍ അടച്ചു