ശ്രീനു എസ്|
Last Modified ബുധന്‍, 9 ഡിസംബര്‍ 2020 (07:17 IST)
രാജ്യത്ത് അടുത്താഴ്ചകളില്‍ ചില കൊവിഡ് വാക്‌സിനുകള്‍ക്ക് അനുമതി നല്‍കിയേക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ ആണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞത്. ആറുവാക്‌സിനുകളാണ് രാജ്യത്ത് പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം ഓക്‌സ്ഫാഡ് വാക്‌സിനും ഭാരത് ബയോടെകിന്റെ വാക്‌സിനും ഫൈസര്‍ വാക്‌സിനും വിതരണത്തിനായി അനുമതി തേടിയിട്ടുണ്ട്.
അനുമതി ലഭിച്ചാലുടന്‍ വാക്‌സിനുകള്‍ വന്‍തോതില്‍ ഉല്‍പാദിപ്പിച്ച് തുടങ്ങും. വാക്‌സിന്‍ നിര്‍മാതാക്കളുമായും ഗവേഷകരുമായും പ്രധാനമന്ത്രി ഇതേകുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും രാജേഷ് ഭൂഷണ്‍ പറഞ്ഞു.