ശ്രീനു എസ്|
Last Updated:
വെള്ളി, 30 ഒക്‌ടോബര്‍ 2020 (16:44 IST)
വളര്‍ത്തുനായ കടിച്ചതിനെതുടര്‍ന്ന് യുവാവ് പേവിഷബാധയേറ്റ് മരിച്ചു. കണ്ണൂര്‍ കണ്ണാടിപ്പാറയിലെ പി ഹരീശന്‍(28) ആണ് മരിച്ചത്. കെട്ടിട നിര്‍മാണതൊഴിലാളിയാണ് യുവാവ്. വളര്‍ത്തുനായ കടിച്ചതിനെ തുടര്‍ന്ന് പേവിഷബാധക്കുള്ള കുത്തിവെയ്പ്പ് എടുത്തെന്നാണ് ഹരീശന്‍ വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിക്കുകയായിരുന്നു.
കുത്തിവെയ്പ്പ് എടുത്തിട്ടില്ലെന്ന് മനസിലാകുകയും കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. എന്നാല്‍ പിന്നീട് മരണം സംഭവിക്കുകയായിരുന്നു.