1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam local News

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച പ്രതി വനിതാ ഡോക്ടറെ കുത്തി കൊലപ്പെടുത്തി, ഗാര്‍ഡുകള്‍ക്ക് ഗുരുതരമായി കുത്തേറ്റു

Kollam
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച പ്രതി വനിതാ ഡോക്ടറെ കുത്തി കൊലപ്പെടുത്തി. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം നടക്കുന്നത്. ഗുരുതരമായി പരുക്കേറ്റ കോട്ടയം സ്വദേശിയായ ഡോക്ടര്‍ വന്ദനാ മേനോനാണ് മരിച്ചത്. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
 
പൂയപ്പള്ളി ശ്രീനിലയം കുടവട്ടൂര്‍ സന്ദീപാണ് ആക്രമണം നടത്തിയത്. പോലീസ് പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ച് ഇയാളുടെ ശരീരത്തിലുള്ള മുറിവുകള്‍ തുന്നിക്കെട്ടുന്നതിനിടെയാണ് സംഭവം. ഡോക്ടറുടെ വയറിന്റെ ഭാഗത്തും പിന്‍ഭാഗത്തുമാണ് കുത്തേറ്റത്. ആശുപത്രി ഗാര്‍ഡായ മണിലാല്‍, ഹോം ഗാര്‍ഡ് ആയ അലക്സ് കുട്ടി എന്നിവര്‍ക്കും കാര്യമായി പരിക്കേറ്റിട്ടുണ്ട്.
അടുത്ത ലേഖനം
കൈയില്‍ വിലങ്ങ് വച്ചിരുന്നില്ല, അക്രമം മുറിവില്‍ തുന്നല്‍ ഇടുന്നതിനിടെ; വന്ദനയുടെ കഴുത്തില്‍ കത്രിക കുത്തിയിറക്കി !