അനുബന്ധ വാര്‍ത്തകള്‍
- കൈയില്‍ വിലങ്ങ് വച്ചിരുന്നില്ല, അക്രമം മുറിവില്‍ തുന്നല്‍ ഇടുന്നതിനിടെ; വന്ദനയുടെ കഴുത്തില്‍ കത്രിക കുത്തിയിറക്കി !
- Mocha cyclone: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു, മോക്കാ ചുഴലിക്കാറ്റായി മാറും
- Tanur Boat Accident: താനൂർ ബോട്ട് ദുരന്തം: വേർപിരിഞ്ഞത് ഒരു ക്കുടുംബത്തിലെ 11 പേർ. മരിച്ചവരിൽ സഹോദരങ്ങളുടെ ഭാര്യമാരും 8 മക്കളും
- Mocha cyclone: മോക്ക ചുഴലിക്കാറ്റ് വരുന്നു, വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തിപ്പെട്ടേക്കും
- Messi PSG: മെസ്സിയേയും നെയ്മറിനെയും ഈ ക്ലബിന് വേണ്ട, പിഎസ്ജി ആരാധകരും കലിപ്പിച്ച് തന്നെ
യുവഡോക്ടറുടെ കൊലപാതകം: ഐഎംഎ ശക്തമായ പ്രതിഷേധത്തിലേക്ക് വ്യാഴാഴ്ച 8 മണിവരെ പണിമുടക്ക്
കൊട്ടാരക്കരയിൽ യുവഡോക്ടർ വന്ദനയുടെ കൊലപാതകത്തിൽ സമരപരിപാടികൾ ശക്തമാക്കി ഡോക്ടർമാർ. 24 മണിക്കൂർ സമരപരിപാടികളാണ് ഐഎംഎ പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച 8 മണി വരെയായിരിക്കും സമരം. അത്യാഹിത വിഭാഗങ്ങളെ സമരത്തിൽ നിന്നും ഒഴിവാക്കുമെന്ന് ഐഎംഎ അറിയിച്ചു.
ഇതിന് ശേഷം തുടർ സമരപരിപാടികൾ എങ്ങനെ വേണമെന്ന കാര്യം ഉച്ചയ്ക്ക് ശേഷം ചേരുന്ന യോഗത്തിൽ തീരുമാനിക്കും. സംഭവത്തെ തുടർന്ന് കൂടുതൽ സമരപരിപാടികളിലേക്ക് കടക്കുമെന്ന് തന്നെയാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. ആരോഗ്യപ്രവർത്തകർക്കെതിരെ നിരന്തരമായി ആക്രമണം ഉണ്ടാകുന്ന കാര്യം സ്വീകാര്യമല്ലെന്നും സ്വസ്ഥമായി സ്വതന്ത്ര്യമായി രോഗികളെ ചികിത്സിക്കാനുള്ള ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതാണ് ഇത്തരം സംഭവങ്ങളെന്നും കേരളത്തിൻ്റെ പൊതുമനസാക്ഷി ഈ വികാരം ഉൾകൊണ്ടുകൊണ്ട് സമരത്തെ കാണണമെന്നും ഐഎംഎ സംസ്ഥാന പ്രസിഡൻ്റ് ഡോ സുൽഫി പറഞ്ഞു.