മലപ്പുറം|
Last Modified ബുധന്‍, 8 ജൂലൈ 2015 (16:03 IST)
കോട്ടക്കലിൽ പീഡനത്തിനിരയായ 13കാരിയെ പലര്‍ക്കും കാഴ്ചവെച്ചത് ചികിത്സയ്ക്ക് പണം കണ്ടെത്താനാണെന്ന്
പെണ്‍കുട്ടിയുടെ മാതാവ്. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരോടാണ് മാതാവ് ഇങ്ങനെ പറഞ്ഞത്.
ഓരോ തവണയും 3000 രൂപ വീതമാണ് വാങ്ങിയിരുന്നത്. കഴിഞ്ഞമാസം വരെ പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ചവെച്ചെന്നും മാതാവ് പറഞ്ഞു. എപ്പോള്‍ മുതലാണ് പെണ്‍കുട്ടിയെ ചൂഷണം ചെയ്യാന്‍ തുടങ്ങിയതെന്നു ചോദിച്ചപ്പോള്‍ കൃത്യമായി ഓര്‍മ്മയില്ലെന്നാണ് ഇവര്‍ മറുപടി പറഞ്ഞത്.
തന്നെ 40ഓളം പേർ പീഡിപ്പിച്ചെന്ന് പീഡനത്തിനിരയായ പെൺകുട്ടിയുടെ കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു. മാതാപിതാക്കൾ തന്നെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചെന്നും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് മുമ്പാകെ നൽകിയ മൊഴിയിൽ പെൺകുട്ടി പറഞ്ഞിരുന്നു.