പട്യാല|
VISHNU N L|
Last Modified ചൊവ്വ, 9 ജൂണ്‍ 2015 (14:47 IST)
പ്രണയത്തെ എതിര്‍ത്തതിന് മകള്‍ അമ്മയെ കൊലപ്പെടുത്തി. പട്യാലയിലെ മുബറൈകപൂര്‍ കമ്പോവന്‍ വില്ലേജിലാണ് സംഭവം. പ്രണയ ബന്ധത്തെ എതിര്‍ത്തു എന്ന കാരണത്താല്‍ സോണിയ എന്ന 22 കാരി തന്റെ അമ്മയായ ശകുന്തള ദേവി(50)യെ കാമുകന്റെ സഹായത്തോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം ദേവിയുടെ ശരീരം മകള്‍ തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഭാഗികമായി കത്തിയ മൃതശരീരം സോണിയ വീട്ടിലെ മുറിക്കുള്ളില്‍ അടച്ചു വയ്‌ക്കുകയായിരുന്നു. സോണിയുടെ സഹോദരന്‍ സോഹന്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയതുന്നത്. സോണിയയും കുല്‍വീന്ദര്‍(23) എന്ന യുവാവുമായി നാളുകളായി പ്രണയത്തിലായിരുന്നു.
ഇതില്‍ ശകുന്തള ദേവിക്ക് കടുത്ത എതിര്‍പ്പായിരുന്നു. എതിര്‍പ്പ് രൂക്ഷമായതൊടെ അമ്മയെ കൊല്ലാന്‍ സോണിയ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ അഞ്ചിന് കുല്‍വീന്ദറിന്റെ സഹായത്തോടെ സോണിയ ദേവിയെ കൊലപ്പെടുത്തുകയായിരുന്നു. കുല്‍വീന്ദര്‍ ദേവിയുടെ കൈയ്‌കള്‍ പിടിച്ചപ്പോള്‍ മകള്‍ കഴുത്ത് ഞെരുക്കി അമ്മയെ കൊലപ്പെടുത്തുകയായിരുന്നു.
ജോലി ആവശ്യങ്ങള്‍ക്കായി മധ്യപ്രദേശില്‍ പോയിരിക്കുകയായിരുന്ന സോണിയയുടെ സഹോദരന്‍ സോഹന്‍ ശകുന്തളയെ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടിയില്ല. ഇതില്‍ സംശയം തോന്നിയ സോഹന്‍ വീട്ടിലേക്ക് തിരിക്കുകയായിരുന്നു. വീട്ടിലെത്തിയപ്പോള്‍
അമ്മ പണവുമായി ഇറങ്ങിപ്പോയി എന്നായിരുന്നു സോണിയ പറഞ്ഞത്. സംഭവത്തില്‍ സോഹന്‍ പോലീസില്‍ പരാതി നല്‍കി. സോണിയയുടെ വാക്കുകളില്‍ സംശയം തോന്നിയ പോലീസ് ഇവരെ ചോദ്യം ചെയ്‌തപ്പോഴാണ് കൊലപാതകവിവരം പുറത്ത് വരുന്നത്.