തിരുവനന്തപുരം|
VISHNU N L|
Last Modified ഞായര്‍, 5 ജൂലൈ 2015 (11:35 IST)
പ്രേമം സിനിമയുടെ സെന്‍സര്‍ ബോര്‍ഡ് കോപ്പി വ്യാജ സി.ഡിയായി ഇറങ്ങിയതിനെ കുറിച്ചുള്ള അന്വേഷണം വെറും പ്രഹസനമാണെന്ന് ആരോപിച്ച് തീയറ്ററുടമകള്‍ സിനിമ ബന്ദിന് ഒരുങ്ങുന്നു.
അന്വേഷണം നടക്കുന്നത് സിനിമ ഷൂട്ടിംഗ് പോലെയാണെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ ആക്ഷേപിച്ചു. ശക്തമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ തീയറ്ററുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്നും ബഷീര്‍ പറഞ്ഞു.