ജഗതി ശ്രീകുമാര്‍ പങ്കെടുത്ത ചടങ്ങില്‍ വൈകാരിക രംഗങ്ങള്‍; മകള്‍ ശ്രീലക്ഷമി വേദിയിലേക്ക്‌ ഓടിക്കയറി

ഈരാറ്റുപേട്ട| Last Updated: ഞായര്‍, 28 ജൂണ്‍ 2015 (17:08 IST)
മൂന്നുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം പ്രശസ്ത നടന്‍ ജഗതി ശ്രീകുമാര്‍ പങ്കെടുത്ത പൊതുചടങ്ങില്‍ വൈകാരിക രംഗങ്ങള്‍. അപ്രതീക്ഷിതമായി ചടങ്ങിലെത്തിയ ജഗതിയുടെ മകള്‍ ശ്രീലക്ഷമി വേദിയിലേക്ക്‌
ഓടിക്കയറി. ശ്രീലക്ഷ്മിയെ സംഘാടകര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രീലക്ഷമി പത്തുമിനിറ്റോളം ജഗതിയുടെ ഒപ്പമിരുന്നു.

അരുവിത്തുറ സെന്റ്‌ ജോര്‍ജ്‌ കോളജില്‍ പി.സി ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയിലാണ്‌ സംഭവം. ജഗതി എത്തി അല്‍പ്പസമയം കഴിഞ്ഞാണ്‌ സംഭവം. വേദിയില്‍ പിസി ജോര്‍ജ്‌ പ്രസംഗിക്കുമ്പോഴാണ്‌ ശ്രീലക്ഷമി വേദിയിലേക്ക്‌ ഓടിക്കയറിയത്‌.

പിസി ജോർജും സംഘാടകരം ആദ്യം തടയാന്‍ ശ്രമിച്ചു, പിന്നീട്
ജഗതിക്കരികിൽ ഇരിക്കാൻ ശ്രീലക്ഷ്മിക്ക് ഇരിപ്പിടം നൽകി. മകളെ തിരിച്ചറിഞ്ഞ ജഗതി ശ്രീലക്ഷ്‌മിയ്‌ക്ക് ചുംബനം നൽകി. പത്തുമിനിട്ടോളം അവിടെ ചെലവിട്ട ശേഷമാണ് ശ്രീലക്ഷ്മി മടങ്ങിയത്. സുഹൃത്തുക്കൾക്കൊപ്പം കാറിലാണു സമ്മേളന സ്ഥലത്തേക്കു ശ്രീലക്ഷ്മി എത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :